Madhyamam Published on Monday, November 22, 2010 - 10:50 AM GMT ( 2 days 11 hours ago)
മുതലമട: എന്‍ഡോസള്‍ഫാന്‍ ബോധവത്കരണം പ്രഹസനമാകുന്നതായി പരാതി. പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രവും കൃഷിവകുപ്പും മുതലമട പഞ്ചായത്തും സംയുക്തമായി മാവ് കര്‍ഷകര്‍ക്കായി തിങ്കളാഴ്ച നടത്തുന്ന ബോധവത്കരണത്തിന് 60 പേര്‍ക്ക് മാ്രതം ഇരിക്കാവുന്ന ഹാള്‍ കണ്ടെത്തിയത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 4000 ഹെക്ടറിലധികം മാവ് കൃഷിയുള്ള മുതലമടയില്‍ ഇതുമായി ബന്ധപെട്ട് 1400 കര്‍ഷകരും പാട്ടകര്‍ഷകരും 500ലധികം തൊഴിലാളികളും ഉണ്ടായിരിക്കെ സൗകര്യം കുറഞ്ഞിടത്ത് ബോധവത്കരണ പരിപാടി നടത്തുന്നതാണ് പരിസ്ഥിതി സംഘടനകളുടെ പ്രതിഷേധത്തിനിടയാക്കിയത്.
മുതലമടയിലെ മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തി സമഗ്ര ബോധവത്കരണം നടത്തിയില്ലെങ്കില്‍ കൃഷിഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സോളിഡാരിറ്റി മുന്നറിയിപ്പ് നല്‍കി.
മാവ് കര്‍ഷകരെയും കീടനാശിനി തളിക്കുന്ന തൊളിലാളികളെയും അവഗണിച്ച് ബോധവത്കരണം നടത്തുന്നതിനെതിരെ സമരം ശക്തമാക്കുമെന്ന് ഹരിത ഡെവലപ്‌മെന്റ് അസോസിയേഷന്‍, ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എന്നിവ മുന്നറിയിപ്പ് നല്‍കി.
No comments:
Post a Comment