Mathrubhumi Posted on: 23 Nov 2010
പാലക്കാട്: ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലം 46 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. മാങ്ങാകൃഷി കൂടുതലുള്ള മുതലമട,കൊല്ലങ്കോട് ഭാഗങ്ങളില്‍ രണ്ടുദിവസം നടത്തിയ സര്‍വേയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതായി ഡി.എം.ഒ. അറിയിച്ചു.
ആരോഗ്യവകുപ്പിലെ ജീവനക്കാരും ആശാവര്‍ക്കര്‍മാരും ഉള്‍പ്പെടെ 130 ഫീല്‍ഡ് സ്റ്റാഫ് മുതലമടയിലെ 19 വാര്‍ഡിലും കൊല്ലങ്കോട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡിലുമാണ് സര്‍വേ നടത്തിയത്. സംശയാസ്പദമായ നിലയില്‍ രോഗം ബാധിച്ചവരുടെ വിവരങ്ങളാണ് ഇപ്പോള്‍ ശേഖരിച്ചിരിക്കുന്നത്. രോഗതീവ്രത അറിയാന്‍ വിശദമായ സര്‍വേ നടത്തണം. നേരത്തെ നാലുകുട്ടികളില്‍ രോഗം കണ്ടെത്തിയിരുന്നു.
മുതലമട ഭാഗത്താണ് രോഗം കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്്.മാവുകള്‍ പൂക്കുന്ന ഡിസംബര്‍ മാസത്തില്‍ ഇവിടങ്ങളിലെ 2500 ഹെക്ടറോളം വരുന്ന മാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത്് വ്യാപകമാണ്. തമിഴ്‌നാട്ടില്‍ നിന്നാണ് കീടനാശിനി കൊണ്ടുവരുന്നത്്.
പല പേരുകളില്‍ അറിയപ്പെടുന്ന കീടനാശിനി കൊണ്ടുവരുന്നത്് ഇടനിലക്കാരാണ്. കാസര്‍കോടും ഇടുക്കിയും കഴിഞ്ഞാല്‍ എന്‍ഡോസള്‍ഫാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്് പാലക്കാട്ടാണ് ഇവിടെ പച്ചക്കറികളിലും എന്‍ഡോസള്‍ഫാന്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്്്.
സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രാഥമിക പഠനം നടത്തിയത്്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമഗ്രപഠനം നടത്തിയേക്കും.
നടപ്പുസീസണ്‍മുതല്‍ എന്‍ഡോസള്‍ഫാന്‍ കേരളത്തിലേക്ക്്് കൊണ്ടുവരുന്നത്് തടയാന്‍ പ്രത്യേക സ്‌ക്വാഡും രൂപവത്കരിച്ചിട്ടുണ്ട്്്
പി. സുരേഷ്ബാബു
No comments:
Post a Comment