Mathrubhumi Posted on: 17 Jun 2010
ആനക്കട്ടി: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെപേരില്‍ ആനക്കട്ടി ഫോറസ്റ്റ് ചെക്‌പോസ്റ്റിലെ മൂന്ന് ജീവനക്കാരെ മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. അന്വേഷണവിധേയമായി സസ്‌പെന്‍ഡുചെയ്തു. ഫോറസ്റ്റ്ഗാര്‍ഡുമാരായ രംഗന്‍, കെ.ടി. വാസു, ആര്‍. ബാബു എന്നിവരെയാണ് സസ്‌പെന്‍ഡുചെയ്തത്. ബുധനാഴ്ച ചെക്‌പോസ്റ്റില്‍വെച്ച് ഇവര്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാണ് ആരോപണം.Thursday, June 17, 2010
കാട്ടാനയെ തുരത്താന്‍ സന്നദ്ധസേന: ഇന്ന് വീണ്ടും യോഗം
Mathrubhumi:Posted on: 18 Jun 2010
പാലക്കാട്: പുതുശ്ശേരി, മലമ്പുഴ ഭാഗങ്ങളില്‍ കൃഷിനശിപ്പിക്കുന്ന കാട്ടാനക്കൂട്ടത്തെ ജനകീയപങ്കാളിത്തത്തോടെ തുരത്താനുള്ള കാര്യത്തില്‍ അന്തിമതീരുമാനമായില്ല.ഫണ്ടിന്റെ കുറവും സന്നദ്ധസേന കാട്ടില്‍ക്കയറുന്നത് അപകടം സൃഷ്ടിക്കുമെന്ന വസ്തുതയും മുന്നില്‍ക്കണ്ട് വെള്ളിയാഴ്ച വീണ്ടും യോഗംചേരാന്‍ വനംവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു. പന്നിമടയില്‍ വൈകീട്ട് നാലിന് പാലക്കാട് ഡി.എഫ്.ഒയുടെ സാന്നിധ്യത്തില്‍ യോഗം നടക്കും.
വനംവകുപ്പും പോലീസും നാട്ടുകാരുംചേര്‍ന്ന് ഇരുനൂറോളംവരുന്ന സന്നദ്ധസേനാംഗങ്ങള്‍ പടക്കവും ചെണ്ടയുമായി വ്യാഴാഴ്ചമുതല്‍ കാട്ടില്‍ കയറാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, മഴപെയ്തതോടെ കൊട്ടെക്കാട് സെക്ഷന്‍ ഓഫീസില്‍ യോഗംചേര്‍ന്നതല്ലാതെ മറ്റൊന്നും നടന്നില്ല. സന്നദ്ധസേന എങ്ങനെ പ്രവര്‍ത്തിക്കണം എന്നകാര്യത്തില്‍ ആര്‍ക്കും വ്യക്തമായ അഭിപ്രായം ഇല്ലായിരുന്നു. രണ്ടാഴ്ചമുമ്പ് നാട്ടുകാരും വനംവകുപ്പുംചേര്‍ന്ന് കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ പടക്കംപൊട്ടി ഒരാള്‍ക്ക് പരിക്കേറ്റിയിരുന്നു. ഇത് വീണ്ടും ആവര്‍ത്തിക്കാമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നാണ് ഡി.എഫ്.ഒയുടെ സാന്നിധ്യത്തില്‍ ഒരുവട്ടംകൂടി ചര്‍ച്ചനടത്താന്‍ തീരുമാനിച്ചതെന്ന് വാളയാര്‍ റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.
നിലവിലുള്ള സ്ഥിതിയില്‍ കുങ്കിയാനകളെ കൊണ്ടുവന്ന് കാട്ടാനകൂട്ടത്തെ തുരത്താനുള്ള ഫണ്ടില്ലെന്ന് വനംവകുപ്പുദ്ദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൂടുതല്‍ ഫണ്ടിന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വനംവകുപ്പ് ആസ്ഥാനത്തുനിന്ന് അനുമതി ലഭിച്ചിട്ടില്ല. കാട്ടാനയെ തുരത്താല്‍ റവന്യുവിഭാഗം കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് നാട്ടുകാരും കര്‍ഷകരും ആവശ്യപ്പെട്ടു.
തൃശ്ശൂര്‍ : പട്ടിപ്പുലിയെ കുടുക്കാന്‍ കൂടെത്തിച്ചു
Mathrubhumi. Posted on: 17 Jun 2010
വാടാനപ്പള്ളി: പട്ടിപ്പുലിയെ കുടുക്കാന്‍ കൂടെത്തിച്ചു.ഗണേശമംഗലം ബീച്ചില്‍ പടിഞ്ഞാറേ അകായില്‍ സുബൈറിന്റെ വീടിനോട് ചേര്‍ന്ന കാട്ടില്‍ കണ്ടത് പട്ടിപ്പുലിയാണെന്ന് ഏകദേശം ഉറപ്പായതോടെയാണ് വനംവകുപ്പധികൃതര്‍ കൂട് കൊണ്ടുവന്നത്.
ഡി.എഫ്.ഒ. അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും വാടാനപ്പള്ളി പോലീസും സ്ഥലത്തുണ്ട്. പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ട കാട്ടിലാണ് കൂട് സ്ഥാപിക്കുക.
---------------------------------------
ഗണേശമംഗലം ബീച്ചില്‍ വീണ്ടും ഭീതി പൂച്ചയല്ല, പുലിതന്നെയെന്ന് നാട്ടുകാര്‍
Mathrubhumi: Posted on: 17 Jun 2010
വാടാനപ്പള്ളി: ഗണേശമംഗലം ബീച്ചില്‍ വീണ്ടും പുലിപ്പേടി. പുലി ആക്രമിക്കാന്‍ ചാടിവന്നെന്നും നിലവിളിച്ചപ്പോള്‍ തിരിച്ചോടിയെന്നുമുള്ള മൂന്നു സ്ത്രീകളുടെ വെളിപ്പെടുത്തലോടെ ഗണേശമംഗലം ബീച്ച് ദേശം വീണ്ടും പുലിപ്പേടിയിലായി.ബീച്ചില്‍ കണ്ടത് പുലിയല്ല കാട്ടുപൂച്ചയാണെന്ന വനംവകുപ്പുദ്യോഗസ്ഥരുടെ നിഗമനത്തില്‍ ആശ്വാസം കൊണ്ട നാട്ടുകാരിലേക്ക് ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് 'പുലി' വീണ്ടുമെത്തിയത്.
ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് വടക്കന്‍ അരവിന്ദാക്ഷന്റെ ഭാര്യ ചന്ദ്രികയും പുതിയ വീട്ടില്‍ നൗഷാദിന്റെ ഭാര്യ താഹിറയും കോനാടത്ത ്‌രാജന്റെ മകള്‍ ചിഞ്ചുവും പുലിയെ കണ്ട് പേടിച്ചത്. നടന്നുവരുമ്പോള്‍, കാട്ടില്‍ നിന്ന് പുലി തങ്ങള്‍ക്കുനേരെ കുതിച്ചുവന്നതായി മൂന്നുപേരും പറഞ്ഞു. പേടിച്ച് നിലവിളിച്ചപ്പോള്‍ പുലി കാട്ടിലേക്ക് പാഞ്ഞുവത്രേ. അതിനുമുമ്പ് പണിക്കെട്ടി ദാസനും പുലിയെ കണ്ടതായി പറയുന്നു.
സ്ത്രീകളുടെ വെളിപ്പെടുത്തലോടെ ഗണേശമംഗലം ബീച്ചുകാര്‍ ജാഗരൂകരായി. സ്ഥലത്തവര്‍ കുതിച്ചെത്തി. നൂറ്റമ്പതോളംപേര്‍ കാട് അരിച്ചുപെറുക്കി. പൊടുന്നനെ പുലിക്കുട്ടിയെന്ന് തോന്നിപ്പിക്കുന്ന ചാരനിറത്തിലൊരു ജീവി ചാട്ടുളിപോലെ കിഴക്കോട്ട് കുതിച്ചുപോയി. ഇതോടെ തിരച്ചില്‍ കിഴക്കുനിന്നാക്കി. വീണ്ടും ജീവിയുടെ പാച്ചില്‍.
തിരച്ചില്‍ തുടരവെ കാട്ടില്‍ ഒരു നായുടെ ജഡം കണ്ടു. ഒരു കീരിയുടേയും. പണിക്കെട്ടി ദാസന്റെ വീട്ടില്‍ നിന്നും മൂന്നു ദിവസം മുമ്പ് കാണാതായ നായയാണ് ചത്തുകിടന്നിരുന്നത്. ഇതിനിടയിലാണ് ചക്കാമഠത്തില്‍ ചന്ദ്രന്റെ ഭാര്യ യുമന പുലി കിഴക്കോട്ട് പായുന്നതു കണ്ടത്. പിന്നെ അവിടെയായി തിരച്ചില്‍. പക്ഷെ, പുലി പുറത്തുവന്നില്ല. പുലിവേട്ട കാണാന്‍ നൂറുകണക്കിനു പേരാണെത്തിയത്.
ഒരുഗ്രാമം അക്ഷരാര്‍ഥത്തിലിപ്പോള്‍ പുലിപ്പേടിയിലാണ്. പറമ്പില്‍ നിന്നുള്ള ചെറിയൊരനക്കം, ഒരു മുരള്‍ച്ച, ഏതെങ്കിലും ജീവി ഓടുന്ന ശബ്ദം - ഗണേശമംഗലം ബീച്ചുകാര്‍ ശ്വാസമടക്കിപ്പിടിച്ചു കഴിയുകയാണ്.
__________________________________________
Malayala Manorama
ÕÞ¿ÞÈMUß: Ìà‚í çÎ~ÜÏßW ÎâKá ÆßÕØ¢ µÝßEßGᢠÉáÜßÍàÄß ²ÝßE߈. çËÞùØíxí ¥ÇßµãÄV µâ¿í ØíÅÞÉßAÞX dÖ΢ Äá¿Bß. ÉáÜßÍàÄß ÈßÜÈßWAáK ·çÃÖ΢·Ü¢ Ìà‚í æÎÞÏíÄàXÉUß ÉøßØøB{ßW §KæÜ èÕµßGí Áß®Ëí² ®¢.®W. çÄÞÎØá¢ Ø¢¸ÕᢠØwVÖÈ¢ È¿Jß. ÉáÜßæÏ Éß¿ßAÞX µâ¿í ØíÅÞÉßAÞæÎKá ÈÞGáµÞVAí ©ùMí ÈWµß. ÈÞGáµÞøßW ÍàÄßÏáIÞAßÏ ¼Lá ÉGßMáÜßÏÞµÞÈÞÃá ØÞÇcÄæÏKá Áß®Ëí² ¥ÍßdÉÞÏæMGá. ÉáÜßæÏ µI É¿ßEÞùÞµÞÏßW ØáèÌùßæa ÕàGáɸߨøBZ Áß®Ëí² ØwVÖß‚á.
§KæÜ ©‚çÏÞæ¿ ¥ÏWÕÞØßÏÞÏ ÉÃßæAGß ÆÞØX ÕàIᢠÉáÜßæÏ µIÄÞÏß ÉùÏáKá. §{¢ ÎEÈßùJßW µùáJ Õøµ{áIí. ÕÞÜx¢ æÕ{áJ ÈßùJßÜÞÃá Üfâ. ¯µçÆÖ¢ ÈÞÏÏáæ¿ ÕÜßMÕáÎáIí. ÉáÜß ³¿ßøfæM¿ÞÈáU dÖÎJßW ØÎàÉæJ ÕÝßÏßÜâæ¿ çÉÞÏßøáK ØídÄàµ{ᢠÉáÜßæÏ µIá. Ø¢ÍÕÎùßEá ÈÞGáµÞV Ŀ߂áµâ¿ß. æÉÞLAÞGßW ²{ß‚ ÉáÜß Äßø‚ßW È¿JáKÄßÈß¿ÏßW ºÞ¿ßçÏÞ¿ß. æÄøáÕJí ¥ÌáÕßæa ÕàGáÉùOßÜâæ¿ÏÞÃí ³¿ßÏÄí. ¥ÌáÕßæa ÕàGáµÞV, æÄÞG¿áJ Éà¿ßµÏßW ÈßKßøáK µÞGáBW ºdwæa ÍÞøc ÜÄ, ØÎàÉÕÞØß È{ßÈß ®KßÕøá¢ µIá.
µßÝçA ÍÞ·çJAí ³¿ßÏ ÉáÜß ºAÞÎÀJßW ºdwæa Õà¿ßÈá ØÎàÉJí ®JßÏçMÞZ ÕàGáµÞøá¢ µIá.ÉßKà¿á ÈÞGáµÞV µâGÎÞÏß ÕKá Äßø‚ßW È¿JßæÏCßÜᢠµæIJÞÈÞÏ߈. èÕµßGᢠÄßø‚ßW È¿JáKáIí. ØÎàÉæJ ÕàGßWÈßKá µÞÃÞÄÞÏ Õ{VJáÈÞÏæÏ §KæÜ µáxßAÞGßW ºJ ÈßÜÏßW µæIJßÏßøáKá. ØÎàÉJí ÎøMGßµæ{ Ífß‚ ¥ÕÖß×í¿B{ᢠµIÄÞÏß ÈÞGáµÞV ÉùEá.
Tuesday, June 15, 2010
കടുവകളുടെ രക്ഷയ്‌ക്ക് ബോളിവുഡ് "പുലി'കള്‍
from Mathrubhumi Online
കടുവകളുടെ രക്ഷയ്‌ക്കായി ബോളിവുഡ് താരങ്ങള്‍ രംഗത്തിറങ്ങുന്നു. ഇന്ത്യന്‍ കാടുകളില്‍ കടുവകളുടെ എണ്ണം അപകടകരമാംവണ്ണം കുറഞ്ഞുവരുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് എന്‍.ഡി.ടി.വി.യും സാങ്‌ച്വറി ഏഷ്യാ മാഗസിനും ചേര്‍ന്ന് സംര?ജ്ഞം തുടങ്ങുന്നത്. കടുവകളെ വംശനാശത്തില്‍നിന്ന് തടയുകയാണ് ലക്ഷ്യം.
Tuesday, June 8, 2010
Subscribe to:
Comments (Atom)
