എന്‍ഡോസള്‍ഫാന്‍: ആരോഗ്യവകുപ്പ് സര്‍വേക്കെതിരെ പരിസ്ഥിതി സംഘടനകള്‍
പാലക്കാട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളെ കുറിച്ച് ആരോഗ്യവകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ച സര്‍വേ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് പരിസ്ഥിതി-സാമൂഹിക സംഘടനകള്‍. മുതലമട, കൊല്ലങ്കോട് ഭാഗങ്ങളില്‍ ആരോഗ്യ വകുപ്പ് രണ്ട് ദിവസം നടത്തിയ സര്‍വേയില്‍ പല രോഗികളും ഉള്‍പ്പെട്ടിട്ടില്ല. സര്‍വേയില്‍ 46 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. എന്നാല്‍, മൂന്ന് വര്‍ഷം മുമ്പ് ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി, ദല്‍ഹിയിലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവര്‍ നടത്തിയ സര്‍വേയില്‍ 250ലധികം പേര്‍ എന്‍ഡോസള്‍ഫാന്റെ ദുരിതം പേറുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ആരോഗ്യവകുപ്പിലെ ജീവനക്കാരും ആശാ വര്‍ക്കര്‍മാരും ഉള്‍പ്പടെ 130 പേര്‍ മുതലമടയിലെ 19 വാര്‍ഡുകളിലും കൊല്ലങ്കോട്ടെ അഞ്ച് വാര്‍ഡുകളിലുമാണ് സര്‍വേ നടത്തിയത്. എന്നാല്‍, മലയോര പ്രദേശങ്ങളായ മൊണ്ടിപതി, അഞ്ചാംകോളനി ഭാഗങ്ങളില്‍ സര്‍വേ നടത്തുന്നവര്‍ എത്തിയില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മുതലമട ഗ്രാമപഞ്ചായത്തിലെ 2,500 ഏക്കറോളം വരുന്ന മാവ് തോട്ടങ്ങളില്‍ കൂടുതലും മലയോര മേഖലയിലാണ്. ഇവിടത്തെ ആദിവാസി-ദലിത് കോളനികളിലെ ചെറുപ്പക്കാരാണ് എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ പോവുന്നവരിലധികവും. സര്‍വേ നടത്തുന്നവര്‍ ഇക്കാര്യങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കാതിരുന്നതാണ് ഇരകളുടെ എണ്ണം കുറയാനിടയാക്കിയത്. പരിസ്ഥിതി സംഘടനാ പ്രതിനിധികള്‍ ചൊവ്വാഴ്ച ജില്ലാ കലക്ടറെ നേരില്‍ കണ്ട് ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്.
No comments:
Post a Comment